Coronavirus may have been spreading in China since August 2019
ചൈനയില്‍ കൊവിഡ് 19 വ്യാപനം തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരിക്കാനാണ് സാധ്യതയെന്ന് കാണിച്ച് പുതിയ പഠനം. ഹാര്‍ഡ് വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ റിസേര്‍ച്ച് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തിയത്. ആഗസ്റ്റില്‍ വുഹാനിലെ ആശുപത്രി സന്ദര്‍ശനം ക്രമാതീതമായി കൂടിയെന്നും ചുമ പോലുള്ള രോഗലക്ഷണങ്ങള്‍ സംബന്ധിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ഈ സമയത്ത് തിരച്ചില്‍ കൂടിയെന്നുമാണ് ഇവരുടെ വിവരശേഖരണത്തില്‍ ലഭ്യമായ വിവരം.ആഗസ്റ്റ് മാസത്തില്‍ വുഹാനിലെ ആശുപത്രികള്‍ക്ക് സമീപം കാര്‍ പാര്‍ക്കിംഗ് ക്രമാതീതമായി കൂടിയിരുന്നതിന്റെ സാറ്റ് ലൈറ്റ് ചിത്രങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.